Tuesday, March 17, 2009

മോഹന്‍ലാല്‍ കഥയെഴുതുന്നു മമ്മൂട്ടി നായകന്‍ഫീല്‍ഡില്‍ പിടിച്ചു നില്‍ക്കാന്‍ ചുമ്മാ അഭിനയം മാത്രമല്ല ,കുറച്ചു കാട്ടിക്കൂ
ട്ടലുകള്‍ കൂടി വേണമെന്ന തിരിച്ചറിവായപ്പോഴെക്കും കാലം കുറച്ചധികം തിരിഞ്ഞു കഴിഞ്ഞോന്ന് സംശയം. മമ്മൂട്ടി ഇടതു കൈ താടിയിലൂന്നി മാക് പവര്‍ ബുക്ക് ഓണ്‍ ചെയ്തു. ലാപ് ടോപ്പിനടുത്ത് പൌലോ കൊയ് ലോയുടെ ആല്‍ കെമിസ്റ്റ് ഊഴം കാത്തു കിടക്കുന്നു.ഇടതു വശത്ത് പാതി തുറന്ന ക്യാമറാ ബാഗില്‍ നിക്കോണിന്റെ പുതിയ ക്യാമറ കുറച്ചു വെളിച്ചത്തിനു വേണ്ടി ദാഹിച്ചു എരി പൊരി സഞ്ചാരം കൊള്ളുന്നു.
ലൌ ഇന്‍ സിംഗപ്പൂരിന്റെ ട്രാജഡിയില്‍ നിന്നും റിലീഫ് ആയി വരുന്നേഉള്ളൂ. ഇനിയിപ്പോ തിരോന്തരം ഭാഷയും ഏല്‍ക്കും എന്നു തോന്നുന്നില്ല. ഷാര്‍ജ‍യിലെ കോണ്‍കോര്‍ഡ് തിയ്യേറ്ററില് ഒരു മൂന്നു തലമുറക്കു ജീവിക്കാനുള്ള കൂവലാണ് സുരാജിനും തനിക്കും കിട്ടിയത്. വിധി തടുക്കാന്‍ എസ്.എന്‍ സ്വാമിക്കും കഴിയില്ലല്ലോ.
പിന്നെ ആകെ സമാധാനം താനും സുരാജും വാങ്ങിയ കൂവലിന്റെ അതേ സ്ട്രെങ്ത്തില് റെഡ് ചില്ലീസിലെ മോഹന്‍ലാലിന് കിട്ടി എന്നതാണ്. അഗ്രഹാരത്തിലെ ദൈവമായി പൂര്‍ണ്ണകായ മോഹന്‍ലാല്‍ ഫോട്ടോ കാണിച്ചാല്‍ ആരും കൂവും.തന്റെ ഡാന്‍സ് കണ്ടിട്ടു പോലും കൂവുന്ന അലവലാതികളാ.. ഈ ഷാജിയൊക്കെ ഇനി എന്നു സിനിമ എടുത്തു പഠിക്കാനാ..
ബീപ്...ബീപ്.. പുതിയ ബ്ലാക്ക് ബെറി മുരളുന്നു..
007 007 ഓ മൈ ഗോഡ് ഷാജി കൈലാസിന്റെ നമ്പറാണല്ലോ..
ഹലോ..
ഷാജി കൈലാസ് : മമ്മുക്കാ .. ഇക്കാക്കു പറ്റിയ പുതിയ ഒരു സബ്ജക്ട് ഉണ്ട്. ഈ നൂറ്റാണ്ടില് മമ്മുക്കാടെ ഡേറ്റ് ഒഴിവുണ്ടാകുമോ..?
മമ്മൂട്ടി : നീ ചോദിച്ചാ നാളെ വേണമെങ്കില് ഡേറ്റു തരാം..എന്താ വേണോ..?

ഷാ കൈ : താങ്ക് സ് മമ്മൂക്ക. കോമഡി സബ്ജക്ടാ..മമ്മുക്കാടെ ക്യാരക്ടര്‍ “സ്തോത്രം തോമ”
മമ്മൂട്ടി : (ചിരിക്കുന്നു) കൊള്ളാം .നന്നായിട്ടുണ്ട്. ആരാ ഹീറോയിന്‍ .
ഷാ കൈ : ബേബി ശ്യാമിലി അല്ലെങ്കില് സനുഷ ആയിരിക്കും ഹീറോയിന്‍ ..മമ്മുക്കാടെ അമ്മ വേഷത്തില് ഉര്‍വ്വശിയെ പരിഗണിക്കുന്നുണ്ട് .അല്ലെങ്കില് മീരാജാസ്മിന്‍ .
മമ്മൂട്ടി : ആ അതു നന്നായി കഴിഞ്ഞമാസം റുവാണ്ടയില് പോയി പുതിയ കുറച്ചു കോസ്റ്റ്യൂം കൊണ്ടു വന്നിട്ടുണ്ട്. അതു യൂസ് ചെയ്യാം. പാട്ടും ഡാന്സും ഉണ്ടല്ലോ അല്ലേ..
ഷാ കൈ : 4 എണ്ണം .ഒരെണ്ണം ഐറ്റം നമ്പറാ നമിത. 2 സോങ്ങ് മമ്മുക്കായും ഹീറോയിനും കോമ്പിനേഷന്‍ ഡാന്‍സ്.പിന്നെ ഒരെണ്ണം അമ്മയുടെ മടിയില് കിടന്നുള്ള മമ്മുക്കാ സോങ്ങ്.
മമ്മൂട്ടി : കലക്കി ഞാന്‍ ഇപ്പോള് തന്നെ ജോര്‍ജിനെ വിളിച്ചു പറയാം ചിത്രഭൂമിയിലും ,നാനയിലുമൊക്കെ ജോര്‍ജ് കൊടുത്തു കൊള്ളും..പോരെ..?
ഷാ കൈ : മീഡിയക്കു ചുമ്മാതെ കൊടുക്കരുത് ഒരു സെന്‍ സേഷന്‍ ഉണ്‍ടാക്കുന്ന വാര്‍ത്ത വേണം പുറത്തു വിടാന്‍. അങ്ങനെ ഐഡിയ വല്ലതും മമ്മുക്കാക്ക് തോന്നുന്നുണ്ടോ. ഇനിയിപ്പോ വിദേശത്തു വച്ച് ഷൂട്ടിംഗ് എന്നു പറഞ്ഞാലൊന്നും ആളു കേറില്ല.
(മമ്മൂട്ടിയുടെ മനസ്സിലൂടെ ലൌ ഇന് സിംഗപ്പൂരിന്റെ 3 റീല് കടന്നു പോയി).
മമ്മൂട്ടി : ഷാജി ഒരു കാര്യം ചെയ്യ്. ഈ സ്തോത്രം തോമ്മായുടെ കഥ മോഹന്‍ ലാലിന്റെ താണെന്ന് പത്രക്കാരോട് കാച്ച്. ഞാന് ലാലിനോട് വിളിച്ച് പറഞ്ഞോളാം. ചാനലായ ചാനലൊക്കെ ഇതും വിളിച്ചു നടന്നോളും.
ഷാ കൈ : അതു കൊള്ളാം! നല്ല ഐഡിയ!.ഞാനൊരു 10 മിനിറ്റ് കഴിഞ്ഞ് ചിത്രഭൂമിയില്‍ വിളിച്ചു പറഞ്ഞോളാം.അപ്പോഴെക്കും മമ്മുക്കാ ലാലുനെ വിളി.


(ബീപ്..മമ്മൂട്ടി ഫോണ് കട്ട് ചെയ്തു ലാലിന്റെ നമ്പര്‍ ട്രൈ ചെയ്തു.)
മമ്മൂട്ടി : ആ ലാലേ..നീയെവിടാ ഇപ്പോള്
മോഹന്‍ലാല്‍ : ഈ പ്രപഞ്ചത്തില് എല്ലായിടത്തും ഞാന് ഉണ്ട് മമ്മുക്കാ..എന്താ വിശേഷം..സുഖല്ലേ..
മമ്മൂട്ടി : സുഖം ..ആ ലാലേ..ഷാജിയുടെ പുതിയ പടം എന്നെ വച്ച് “സ്തോത്രം തോമ്മാ..ഒരു മീഡിയാ സെന്‍ സേഷന്റെ വേണ്ടി കഥ ലാലിന്റെ ആണെന്നാണ് വച്ചു കാച്ചുന്നത് .തനിക്കു എതിര്പ്പൊന്നും ഇല്ലല്ലോ..
മോ ലാല് : (ചിരിക്കുന്നു) മമ്മുക്ക നിങ്ങളില്ലാതെ എനിക്കെന്തു ആഘോഷം .ശംഭോ മഹാദേവ..എന്താന്നു വച്ചാല്‍ ചെയ്യാശാനേ.

10 മിനിറ്റിനു ശേഷം ഷാജി കൈലാസ് ചിത്രഭൂമിയിലേക്ക് വിളിക്കുമ്പോള്.

ഷാ കൈ : ഹലോ ഇതു കൈലാസത്തില് നിന്നുമാണ്.
ചി ഭൂ : ആരാ ശിവനാണോ..?
ഷാ കൈ : അല്ല ഷാജി കൈലാസാണ്.
ചി ഭൂമി : ആ ഷാജി സന്തോഷം വിളിച്ചതിന്, പ്രിയദര്‍ശന്‍ ദാ..ഇപ്പോള് വിളിച്ചു വച്ചേ ഉള്ളൂ പ്രിയന്റെ പുതിയ സിനിമ അനൌണ്‍സ് ചെയ്തു. മോഹന്‍ലാല്‍ നെ വച്ച് .
ഷാ കൈ : നല്ല വാര്ത്ത. പ്രിയനല്ലേ എന്തെങ്കിലും കാണും
ചി ഭൂമി : കാണും എന്നല്ല .ഉണ്ട്.. പ്രിയന്‍ മോഹന്‍ ലാല്‍ കൂട്ടുകെട്ടിലുള്ള ഈ സിനിമയുടെ കഥയും പാട്ടുകളും എഴുതിയതാരാന്നാ വിചാരം..
ഷാ കൈ : ആരാ..????
ചി ഭൂമി : സാക്ഷാല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി
ഷാ കൈ : ശംഭോ മഹാദേവ..നീ പോ മോനെ ലാലേ......

17 comments:

 1. ഷാര്‍ജ‍യിലെ കോണ്‍കോര്‍ഡ് തിയ്യേറ്ററില് ഒരു മൂന്നു തലമുറക്കു ജീവിക്കാനുള്ള കൂവലാണ് സുരാജിനും തനിക്കും കിട്ടിയത്. വിധി തടുക്കാന്‍ എസ്.എന്‍ സ്വാമിക്കും കഴിയില്ലല്ലോ!
  പിന്നേ നായികയുടെ കാര്യത്തില്‍ ഒരു ഒരു ഒരഭിപ്രായം ഉണ്ട്. നടി കാവ്യാമാധവന് ആദ്യ പ്രസവത്തില്‍ പെണ്‍ കുട്ടിയാണെന്നാണ്‌ സര്‍വ്വശ്രീ ഡോ. ആറ്റുകാല്‍.രാ.കൃ. ഗര്‍ഭ യന്ത്രം കാവ്യക്ക് നല്‍കി അനുഗ്രഹിച്ച് പ്രവചിച്ചിരിക്കുന്നത്., അത് വരെ ഒന്ന് വെയിറ്റ് ചെയ്തൂടേ?
  തള്ളേ പോസ്റ്റു കലക്കീ കേട്ടാ! സസ്നേഹം .....വാഴക്കോടന്‍

  ReplyDelete
 2. ബേബി ശ്യാമിലി അല്ലെങ്കില് സനുഷ ആയിരിക്കും ഹീറോയിന്‍ ..മമ്മുക്കാടെ അമ്മ വേഷത്തില് ഉര്‍വ്വശിയെ പരിഗണിക്കുന്നുണ്ട് .അല്ലെങ്കില് മീരാജാസ്മിന്‍ ..
  അത് കലക്കി ...അളിയാ ..
  നിനക്കും ഹാസ്യം വഴങ്ങുന്നുണ്ട് ...
  നസി

  ReplyDelete
 3. മമ്മൂട്ടി : ആ ലാലേ..നീയെവിടാ ഇപ്പോള്
  മോഹന്‍ലാല്‍ : ഈ പ്രപഞ്ചത്തില് എല്ലായിടത്തും ഞാന് ഉണ്ട് മമ്മുക്കാ..എന്താ വിശേഷം..സുഖല്ലേ..
  മമ്മൂട്ടി : സുഖം ..ആ ലാലേ..ഷാജിയുടെ പുതിയ പടം എന്നെ വച്ച് “സ്തോത്രം തോമ്മാ..ഒരു മീഡിയാ സെന്‍ സേഷന്റെ വേണ്ടി കഥ ലാലിന്റെ ആണെന്നാണ് വച്ചു കാച്ചുന്നത് .തനിക്കു എതിര്പ്പൊന്നും ഇല്ലല്ലോ..
  മോ ലാല് : (ചിരിക്കുന്നു) മമ്മുക്ക നിങ്ങളില്ലാതെ എനിക്കെന്തു ആഘോഷം .ശംഭോ മഹാദേവ..എന്താന്നു വച്ചാല്‍ ചെയ്യാശാനേ.

  ReplyDelete
 4. തകര്‍ത്തു മച്ചാ...:))

  ReplyDelete
 5. തകര്‍ത്തു കളഞ്ഞു ;) ഇതില്പരം ഇനിയൊരു കൊട്ട് കൊടൂക്കാനില്ല.. എത്ര കിട്ടീയാലും കൊണ്ടാലും പഠിക്കാത്തവരാണല്ലോ മലയാള സിനിമാക്കാര്‍

  ReplyDelete
 6. തകര്‍ത്തു കളഞ്ഞു , മനോഹരമായിരിക്കുന്നു

  ReplyDelete
 7. നന്ദി മജീദ്,നസീര്‍ ,ജി.മനു,നന്ദകുമാര്,വരവൂരാന്‍ .. റെഡ് ചില്ലീസ് കണ്ട "സന്തോഷത്തില്‍ " എഴുതിയതാണേ...സ്വീകരിച്ചതിനു നന്ദി.

  ReplyDelete
 8. ഹാ..ഹ..ഹ..കലക്കി മോനേ!!!!

  ReplyDelete
 9. തമാശയൊക്കെ കൊള്ളാം ദിനേശാ.................
  ഫാന്‍സുകാരുടെ അടിയില്‍ നിന്ന്‌ മാറിക്കോണേ മോനെ.................

  ReplyDelete
 10. നായകന്‍ ലങ്ങേര്...കഥ മറ്റേ ലങ്ങേര്...കാണാനും ഇരണ്ട് ലങ്ങേരന്മാര്‍ മാത്രം...അങ്ങനെ ഒരു അഞ്ച് പടം അങ്ങ് ഇറങ്ങട്ട്...എന്നിട്ട് വേണം നമ്മക്കൊക്കെ ഡിഫന്‍സീന്ന് മിഡ്ഫീല്‍ഡിലോട്ടിറങ്ങി ഒന്ന് കളിക്കാന്‍...നായകദാരീദ്ര്യത്തില്‍ നിന്ന് മല്യാള സിനിമേ രക്ഷിക്കാന്‍...

  'ഛി.ഭൂ.' - കലക്കി

  ReplyDelete
 11. കൊള്ളാം കൊള്ളാം

  ReplyDelete
 12. നല്ല സറ്റയര്‍. രസിച്ചു.

  ReplyDelete
 13. പ്രിയന്‍ മോഹന്‍ ലാല്‍ കൂട്ടുകെട്ടിലുള്ള ഈ സിനിമയുടെ കഥയും പാട്ടുകളും എഴുതിയതാരാന്നാ വിചാരം..
  സാക്ഷാല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി

  ചേട്ടാ.............. തകര്‍ക്കുകയാണല്ലോ....................

  ReplyDelete
 14. Adipoliyayallo... Enthayalum padathinu vendi kathirikkunnu...!

  Rasakaram, Ashamsakal...!!!

  ReplyDelete