Saturday, February 28, 2009

കടല്‍ തിരയല്ല..സുനാമി ഇത് സുനാമി

സാധാരണയായി മാര്‍ക്സിസ്റ്റ് സാഹിത്യ ചക്രവാളം സ്പോണ്‍സര്‍ ചെയ്യുന്ന വാചകക്കസര്‍ത്തിലെ മുഖ്യ വാക് ശകലമാണ് " കടല്‍ അഥവാ ചെങ്കടല്‍" (കുലംകുത്തികള്‍.പിത്രുശൂന്യര്‍,നിക്രുഷ്ടജീവി, വെറുക്കപ്പെട്ടവന്‍,തുടങ്ങിയവ വേറൊരു ദിവസം ചര്‍ച്ച ചെയ്യാം) .
ശംഖുമുഖം ചെങ്കടലാക്കി എന്നൊക്കെ യാണ് പതിവു മീഡിയ പ്രയോഗങ്ങള്‍ ഉണ്ടാവേണ്ടത് . ഇത്തവണ "കവി പിണറായി" യെ ആണു മീഡിയ കണ്ടെത്തിയത്,അതും ഉറുദു കവിത സമ്പാദിച്ച്,മലയാളത്തിലേക്കു പറിച്ചു നട്ട,അത് എടുത്തു പ്രയോഗിച്ചു വിജയിച്ച ഒരാളായിട്ട്. എന്റെ ഓര്‍മ്മയില്‍ ഇതിനു മുന്‍പ് രാഷ്ട്രീയത്തിലെ കടല്‍ കടന്നു വന്നത് "മരമുണ്ടായിട്ടാണോ കടലില്‍ മഴ പെയ്യുന്നത് എന്ന കിടിലന്‍ ചോദ്യത്തിലായിരുന്നു. ആ ചോദ്യം വായ്മൊഴിയായാണ് എന്റെ തലമുറയില്‍ എത്തിയത്. കാലം മാറിയില്ലേ, ശംഖുമുഖത്ത് ഇരമ്പിയാര്‍ക്കുന്ന കടലിനെ നോക്കിയുള്ള വിജയ വാക്യം ലൈവായല്ലേ നമ്മളല്ലാം കണ്ടത്. കടലിനൊപ്പം ഒരുപാവം ബക്കറ്റും പൊന്തിവന്നു. ചെങ്കടല്‍ എന്നപോലെ തന്നെ പരിചയമുള്ള ഒന്നാണ് ബക്കറ്റും. ശംഖുമുഖത്തെ വേദിയിലുണ്ടായിരുന്ന C.B.I വിദ്വേഷികള്‍ക്ക് സ്വന്തം മുഖത്തേക്കാളേറെ പരിചയമാണ് ബക്കറ്റും പിരിവും ,ആ ബക്കറ്റില്‍ നിറയുകയും ഒഴിയുകയും ചെയ്യുന്ന ലക്ഷങ്ങളും.
ഒരു ബക്കറ്റ് വെള്ള ത്തിനു പറയാന്‍ എന്തൊക്കെ ഉണ്ടാവും എന്ന് ഇനി വ്യക്തമാക്കേണ്ടത് ഒരു വേലിക്കകത്തും ഇരിക്കാന്‍ കൂട്ടാക്കാത്ത മുഖ്യന്‍ തന്നെയാണ്. ആ ബക്കറ്റ് വെള്ളം വാങ്ങി വെച്ചേരെ എന്ന് സാംസ്കാരിക തലസ്ഥാനത്ത് മുഖ്യന്‍ വ്യക്തമാക്കിയെങ്കിലും
ശംഖുമുഖത്തു നിന്നും ഉയര്‍ന്ന തിര ഒരു ബക്കറ്റില്‍ ഒതുങ്ങാതെ അച്ചടക്ക സമിതിയിലേക്ക് ആഞ്ഞടിക്കാന്‍ തുടങ്ങിയെന്ന് അര്‍ത്ഥം. സമാന്തര സാമ്പത്തിക സ്രോതസ്സുകളെ തിരിച്ചറിയാന്‍ അര്‍ദ്ധരാത്രിയിലെ സൂര്യോദയത്തിന് നമുക്കും കാത്തിരിക്കാം.
- ഭരണിതിരുനാള്‍ റഫീക്ക് വടക്കാഞ്ചേരി-

3 comments:

  1. ഒരു ജനത ചോരയില്‍ മുക്കി പാറിച്ച ചെങ്കൊടിയുടെ വിശുദ്ധി കേവലം വ്യക്തികളുടെ വിദ്വേഷത്തിനും പകതീര്‍ക്കലിനും പാത്രീ ഭവിക്കുന്നത് കാണുമ്പോള്‍ സഹതപിക്കുകയല്ലാതെ മറ്റെന്തു ചെയ്യാന്‍. ഒരു ജനതയുടെ ആത്മാവിഷ്കാരത്തെ ഇവര്‍ എന്ന് തിരിച്ചറിയും???
    സസ്നേഹം......വാഴക്കോടന്‍

    ReplyDelete
  2. കരുത്താർന്ന ചിന്തകൾ, ആശംസകൾ

    ReplyDelete